ജില്ലയിൽ മഴ ശക്തമായി തുടരുന്നു;മഞ്ചേശ്വരം താലൂക്കിലെ മിക്ക പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ
ഉപ്പള: കാസറഗോഡ് ജില്ലയിൽ ശക്തമായ കാലാവർഷം തുടരുകയാണ്, ഇത് മൂലം മിക്ക മഞ്ചേശ്വരം താലൂക്കിലെ മിക്ക പ്രദേശങ്ങും വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്, മഞ്ചേശ്വരം,ഉപ്പള പത്വാടി, മച്ചമ്പാടി ജുമാ മസ്ജിദ് പ്രദേശം, ഉപ്പള പട്ടത്ത മൊഗർ, പടത്തൂർ, മേഖലയാകെ വെള്ളത്തിനടിയിൽ ആയി, പടത്തൂർ ജുമാ മസ്ജിദ് അടക്കം നിരവധി വീടുകൾ പകുതി വരെ വെള്ളത്തിനടിയിലായിട്ടുണ്ടെന്നും ഇന്ന് രാത്രിയും ഇതേ രീതിയിൽ മഴ തുടർന്നാൽ എല്ലാ കുടുംബങ്ങളും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് മാറിതാമസിക്കേണ്ടി വരുമെന്നും സാമൂഹ്യ പ്രവർത്തകൻ കൂടിയായ പടത്തൂർ പ്രദേശസവാസി ബക്കർ അബൂ മാഹിൻ ഹഖ് ന്യൂസ് നോട് പറഞ്ഞു.
ഇതിനകം ഒട്ടനവധി വീടുകൾ ഉള്ള ഈ മേഖല അധിരൂക്ഷമായ വെള്ളം കാരണം അപകടസാധ്യതയിൽ ആയിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും സർക്കാർ ഭരണ സംവിധാനങ്ങളോ ബന്ധപ്പെട്ട വകുപ്പ് കളിലെ ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ ഈ ഭാഗത്തു തിരിഞ്ഞു നോക്കുകയോ അവിടെയുള്ള ജനങ്ങൾക്ക് ആവശ്യമായ സുരക്ഷ മുൻകരുതലുകളോ മാർഗ നിർദേശങ്ങളോ ഒരു മുന്നറിയിപ്പൊ ഒന്നും, നൽകുക പോലുമുണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.
കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ 7 ദിവസത്തിനിടയിൽ( ജൂൺ 29- ജൂലൈ 5) പെയ്തത് ശരാശരി 433.3 mm മഴ. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 244.5 mm
ജൂൺ 1 മുതൽ 28 വരെ ജില്ലയിൽ ലഭിച്ചത് 374.4 mm.907.5 mm മഴയാണ് ശരാശരി ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്
ഏറ്റവും കൂടുതൽ മഴ ലഭിച്ചത്( ജൂൺ 29-ജൂലൈ 5)
ഉപ്പള 651 mm
മഞ്ചേശ്വരം 642
ബയാർ 628
പാടിയത്തടുക്ക 617.5
പൈക്ക 599.2
മുളിയാർ 558.5
മധൂർ 516.6
കല്യോട്ട് 481.7
വിദ്യാനഗർ 458.6
കുഡ്ലു 413.5
ഇന്നലെ( ജൂലൈ 4) രാവിലെ 8.30 മുതൽ ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് ഉപ്പള (210 mm) മഞ്ചേശ്വരം ( 206.4 mm). ഈ സീസണിൽ സംസ്ഥാനത്തു രേഖപെടുത്തിയ ഏറ്റവും ഉയർന്ന 24 മണിക്കൂർ മഴയാണിത്
മഴ കൺട്രോൾ റൂം
കളക്ട്രേറ്റ് കൺട്രോൾ റൂം
ലാൻഡ് ഫോൺ : 04994-257700
മൊബൈൽ : 9446601700
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
കാസറഗോഡ് – 04994-230021/ 9447030021
മഞ്ചേശ്വരം – 04998-244044/ 8547618464
ഹോസ്ദുർഗ്- 04672-204042/ 9447494042
വെള്ളരിക്കുണ്ട് – 04672-242320/ 8547618470