Read Time:1 Minute, 1 Second
കനത്ത മഴ: നാളെ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കാസറഗോഡ് ജില്ലാ കളക്ടർ
കാസർകോട്: കനത്ത മഴ തുടരുന്നു കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും നാളെ (ജൂലൈ 5) അവധി പ്രഖ്യാപിച്ച് കാസറഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐഎഎസ്.
ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്കുമാണ് അവധി എന്നാൽ പ്രൊഫഷനൽ കോളേജുകൾക്ക് അവധി ബാധകമല്ല. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാല പലഭാഗങ്ങളിലായി പുഴകൾ കരകവിഞ്ഞൊഴുകിയതിനാലുമാണ് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് എന്ന് കാസർകോട് ജില്ലാ കലക്ടർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.