മഞ്ചേശ്വരം ജനമൈത്രി പോലീസ്,ട്രോമ കെയർ കാസർഗോഡ് & കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “ട്രോമ കെയർ പരിശീലനം” സംഘടിപ്പിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം ജനമൈത്രി പോലീസ്,ട്രോമ കെയർ കാസർഗോഡ് & കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹൊസങ്കടി വ്യാപാര ഭവനിൽ വച്ച് ട്രോമ കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.
അപകടങ്ങളിൽ പെടുന്നവർക്ക് ശാസ്ത്രീയ പരിചരണം,അവയവ ദാനം,രക്ത ദാനം,എന്നി ലക്ഷ്യങ്ങളോടെയാണ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചത്.
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ശ്രീ അൻസാർ സ്വാഗതവും ശ്രീ വേണുഗോപാൽ (സെക്രെട്ടറി ട്രാക്ക്) അധ്യക്ഷതയും വഹിച്ചു.
ശ്രീ ബഷീർ KVVES മഞ്ചേശ്വരം യൂണിറ്റ്, KPA കാസർഗോഡ് ജില്ലാ മെമ്പർ സതീശൻ,ജനമൈത്രി ബീറ്റ് ഓഫീസർ മധു കാരകടവത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശ്രീ വേണുഗോപാൽ ജെസീസ് അന്താരാഷ്ട്ര പരിശീലകൻ,Dr: Ak വേണുഗോപാൽ (B L S ട്രൈനെർ )ജയരാജ് തിലക് (AMVI )എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
മഞ്ചേശ്വരം ഇൻസ്‌പെക്ടർ ശ്രീ സന്തോഷ് കുമാർ വളണ്ടിയർമാർക്ക് കാർഡ് വിതരണം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ് ചടങ്ങിന് നന്ദി അറിയിച്ചു.
മഞ്ചേശ്വരം ജനമൈത്രി പോലീസ്,ട്രോമ കെയർ കാസർഗോഡ് & കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “ട്രോമ കെയർ പരിശീലനം” സംഘടിപ്പിച്ചു
Read Time:1 Minute, 59 Second