Read Time:1 Minute, 20 Second
ഉപ്പളയിലെ പഴയകാല ഹോട്ടൽ വ്യാപാരി യൂസുഫ് ഹാജി
(ഡെൽഹി ദർബാർ) അന്തരിച്ചു
ഉപ്പള :മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരിയും,മുസ്ലിം ലീഗ് നേതാവുമായിരുന്ന പള്ളം അറബിയുടെ മകൻ യൂസുഫ് ഹാജി ഡെൽഹി ദർബാർ (80) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉപ്പള കുന്നിൽ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡണ്ടും,പ്രവർത്തിച്ചിരുന്നു. ഉപ്പളയിലെ ഡെൽഹി ദർബാർ കോംപ്ലക്സ് ഉടമയാണ് യൂസുഫ് ഹാജി.
ഭാര്യ: നഫീസ ഹജ്ജുമ്മ മക്കൾ സുഹറ (ബ്ലോക് പഞ്ചായത്തംഗം), അബ്ദുല്ല,ഇബ്രാഹിം,മാമുഞ്ഞി,സത്താർ,ആസിഫ്,സൈബുന്നീസ നജ്മുന്നിസ,താജുന്നിസ, മരുമക്കൾ: മഹ്മൂദ്,ഹസൈനാർ,ബഷീർ,സിദ്ദീഖ്
സഹോദരങ്ങൾ:അബ്ദുല്ല ഹാജി,പരേതനായ മാഹിൻ ഹാജി,മുഹമ്മദ് ഹാജി,കദീജ,ആസ്യമ്മ,മറിയുമ്മ.
മൃതദേഹം ഉപ്പള കുന്നിൽ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.