ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

0 0
Read Time:1 Minute, 53 Second

ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ഷേയ്ഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയായ ഷേയ്ഖ്​ മുഹമ്മദ്​ ബിൻ സയിദ്

അബുദാബി: ഷേയ്ഖ്​ മുഹമ്മദ്​ ബിൻ സ‌യിദ്​ ആൽ നഹ്യാനെ യുഎഇയുടെ (UAE) പുതിയ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യുഎഇ സുപ്രീം കൗൺസിൽ. പ്രസിഡന്‍റ്​ ഷേയ്ഖ്​ ഖലീഫ ബിൻ സയിദിന്‍റെ നിര്യാണത്തെ തുടർന്നാണ്​ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്​.

2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ഷേയ്ഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയായ ഷേയ്ഖ്​ മുഹമ്മദ്​ ബിൻ സയിദ്.

യുഎഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ാമത്​ അബുദാബി ഭരണാധികാരിയുമായാണ്​ 61കാരനായ ഷേയ്ഖ്​ മുഹമ്മദ്​ നിയമിതനായിരിക്കുന്നത്​. ഷേയ്ഖ്​ ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്​.

യുഎഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മഖ്തൂം പുതിയ പ്രസിഡന്‍റിന്​ എല്ലാ പിന്തുണയും അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!