മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിൽ വിൽപന നടത്തുന്ന മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷിതമാണോ എന്നന്വേഷിക്കണം; മംഗൽപാടി ജനകീയ വേദി

0 0
Read Time:2 Minute, 40 Second

മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിൽ വിൽപന നടത്തുന്ന മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷിതമാണോ എന്നന്വേഷിക്കണം; മംഗൽപാടി ജനകീയ വേദി

ഉപ്പള: മനുഷ്യ ശരീരത്തിലെ മാരകമായ രോഗങ്ങൾക്ക് കാരണമാക്കുന്ന ഫോർമാലിൻ ചേർത്ത മീനുകൾ ഉപ്പളയിലും പരിസര പ്രദേശങ്ങളിലും നിർലോഭം വില്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ ഇന്ന് വരെ ഭക്ഷ്യ വകുപ്പ് നിയമ നടപടി സ്വീകരിച്ചതായി അറിയില്ല എന്നുമാണ് ഈ വിഷയവുമായി ബന്ധപ്പെട്ടവർ പറയുന്നത് .

അതിർത്തി പ്രദേശത്ത് വില്പന നടത്തുന്ന 90% മത്‍സ്യങ്ങളും അന്യ സംസ്ഥാനങ്ങളിൽ നിന്നും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർത്ത് കയറ്റി അയക്കപ്പെടുന്നവയാണ് എന്നത് ഏവർക്കുമറിയുന്ന കാര്യമാണ്.  കർണാടകയിൽ നിന്നും ഒരു നിയന്ത്രണങ്ങളുമില്ലാത്ത അവസ്ഥയിൽ കയറ്റി അയക്കുന്ന ഈ മീനുകൾ അത്രയും ഇവിടുത്തെ മാർക്കറ്റുകളിൽ നിർലോഭം വിറ്റു ജനങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു ഇവിടെ ഈ വിഷയത്തിൽ ആരും അന്വേഷണം ആവശ്യപ്പെടാനോ. അന്വേഷണങ്ങൾക്ക്‌ വിധേയമാക്കാറോ ഇല്ല എന്നത് ഇവിടെ ഈ ലോബികൾക്ക് ഇത് നിർലോഭം തുടരാൻ മുഖ്യകാരണമാകുന്നു.
മഞ്ചേശ്വരം മേഖലയിൽ നിലവിൽ ഏറ്റവും കൂടുതൽ ക്യാൻസറും, കിഡ്നി രോഗങ്ങളും ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇവിടെ സുലഭമായി മാരകമായ വിഷങ്ങളടങ്ങിയ മത്‍സ്യങ്ങൾ ജനങ്ങൾ ഉപയോഗിക്കപ്പെടുന്നതാണ് എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട് എന്നിട്ടും ജില്ലാ ഭക്ഷ്യ വകുപ്പ് ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാറില്ല എന്നതാണ് യാഥാർഥ്യം.
എന്നെങ്കിലും ഇവിടെ ജനങ്ങൾക്ക് ഭക്ഷ്യ വിശബാധയേറ്റാൽ പോലും നേരെ മംഗലാപുരം ആശുപത്രികളിൽ ആണ് കൊണ്ട് പോകുന്നത് എന്നത് കൊണ്ട് കേരളത്തിൽ അതൊരു ചർച്ചാവിഷയം പോലുമാക്കാറില്ല എന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ചൂണ്ടികാണിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!