വെളുക്കാൻ തേച്ചത് പാണ്ടായി:
ബ്യൂട്ടീഷന്റെ കൈപ്പിഴ, കണ്ണ് തുറക്കാനാവാതെ കല്യാണപ്പെണ്ണ് ആശുപത്രിയിൽ
വിവാഹം അടുത്താല്‍ ചില പെൺകുട്ടികൾ ബ്യൂട്ടി പാർലറിൽ പോകുന്നത് പതിവാണ് . വിവാഹം അടുത്തതോടെ സൗന്ദര്യ ചികിത്സയ്‌ക്കായി പാർലറിൽ എത്തിയതായിരുന്നു തമിക ക്ലെഗെറ്റ് എന്ന യുവതി. കൺപുരികങ്ങൾ വാക്സ് ചെയ്ത് നിറം നൽകാനായിരുന്നു തീരുമാനം. എന്നാൽ ബ്യൂട്ടീഷന്റെ കൈപ്പിഴ കാരണം ഈ സൗന്ദര്യ ചികിത്സ ദുരന്തമായി മാറി
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള തമിക ക്ലെഗെറ്റ് എന്ന യുവതിക്കാണ് ഈ ദുരന്തം സംഭവിച്ചത്. കണ്‍പുരികങ്ങള്‍ വാക്‌സ് ചെയ്ത് നിറം നല്‍കാനാണ് തമിക ബ്യൂട്ടിപാര്‍ലറിലെത്തിയത്. ഡൈ അലര്‍ജിയുള്ളതിനാല്‍ പെന്‍സിലുപയോഗിച്ചാണ് കണ്‍പുരികങ്ങള്‍ നിറം നല്‍കാന്‍ തമിക ബ്യൂട്ടീഷ്യനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇതുമറന്ന് ബ്യൂട്ടീഷ്യന്‍ ഡൈ ഉപയോഗിക്കുകയായിരുന്നു. ഇതോടെ തമികയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. കണ്ണുകള്‍ നീറുകയും ചൊറിയുകയും ചെയ്തു.ആശുപത്രിയിലെത്തിയപ്പോഴേക്കും മുഖം ചുവന്നുവീര്‍ത്ത് കണ്ണു തുറക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും ഒരു മാസത്തോളം വിശ്രമിക്കേണ്ടി വന്നു.ഏതാനും മാസങ്ങൾ അവശേഷിച്ചിരുന്നതു കൊണ്ട് നിശ്ചയിച്ച ദിവസം വിവാഹം നടത്താനായി. എങ്കിലും അന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് അതികഠിനമായിരുന്നെന്ന് തമിക പറയുന്നുവിചിത്ര മുഖവുമായാണ് ആശുപത്രയിലേക്ക് പോയത്. എന്നെ ഒരു അന്യഗ്രഹ ജീവിയെപ്പോലെയാണ് പലരും നോക്കിയത്. വിവാഹം വേണ്ടെന്നു വച്ചാലോ എന്നു പോലും ചിന്തിച്ചു. നാലു ദിവസം കാര്യങ്ങൾ ഗുരുതരമായി തുടർന്നു. ജീവിതത്തിൽ ഏറ്റവും വേദനിച്ച ദിവസങ്ങളായിരുന്നു അത്’’– തമിക പറഞ്ഞു. ബ്യൂട്ടി പാര്‍ലർ തിരഞ്ഞെടുക്കുമ്പോഴും പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കണം. അലർജി ഉണ്ടാക്കുന്നവ എന്തെല്ലാം എന്നു ബന്ധപ്പെട്ട രേഖകളിൽ എഴുതി നൽകണമെന്നും തമിക പറഞ്ഞു .