ഒമാനൊഴികെയുള്ള എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച

0 0
Read Time:1 Minute, 28 Second

ഒമാനൊഴികെയുള്ള എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച

ദുബൈ: ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ്​ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്​, യു.എ.ഇ, ബഹ്​റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചത്​.

ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ്​ ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്​. അതേസമയം ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ.

മിക്ക കോവിഡ്​ നിയന്ത്രണങ്ങളും നീക്കിയ സാ ഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ്​ ഗാഹുകളും പള്ളികളും സജീവമാകും. മലായാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!