Read Time:1 Minute, 15 Second
പാറമട ഉടമകളിൽനിന്ന് പണപ്പിരിവ്; കാസർകോട് ഡപ്യുട്ടി കലക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം ∙ കാസർകോട് എൻഡോസൾഫാൻ സ്പെഷൽ സെൽ ഡപ്യുട്ടി കലക്ടർ എസ്.സജീദിനെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പാറമട ഉടമകളിൽ നിന്നു പണം പിരിച്ചതായ വാർത്തകളെ തുടർന്നാണു സസ്പെൻഷൻ.
മന്ത്രി കെ.രാജൻ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടറോടു നിർദേശിച്ചിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കിൽ രേഖപ്പെടുത്താതെ ഡപ്യുട്ടി കലക്ടറുടെ വാഹനം ഈ മേഖലയിൽ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡപ്യുട്ടി കലക്ടറുടെ വിശദീകരണവും തൃപ്തികരമായിരുന്നില്ല.
വിശദമായ വകുപ്പു തല അന്വേഷണവും പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണവും നടത്താൻ നിർദേശം നൽകിയതായി മന്ത്രി കെ.രാജൻ അറിയിച്ചു.