ശനിദശ: കെ.സ്വിഫ്റ്റിടിച്ചു തമിഴ്നാട് സ്വദേശി മരിച്ചു;അപകടത്തിനുശേഷം ബസ് നിറുത്താതെ പോയെന്ന് ദൃക്സാക്ഷികൾ

0 0
Read Time:1 Minute, 30 Second

ശനിദശ: കെ.സ്വിഫ്റ്റിടിച്ചു തമിഴ്നാട് സ്വദേശി മരിച്ചു;അപകടത്തിനുശേഷം ബസ് നിറുത്താതെ പോയെന്ന് ദൃക്സാക്ഷികൾ

തൃശൂര്‍: കെ എസ് ആര്‍ ടി സി സ്വിഫ്ട് ബസിടിച്ച്‌ ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്.

ചായകുടിക്കാനായി റോഡുമുറിച്ചുകടക്കവെ അതിവേഗത്തില്‍ എത്തിയ ബസ് പരസ്വാമിയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാാനായില്ല. അപകടത്തിനുശേഷം ബസ് നിറുത്താതെ പോയെന്നും റിപ്പോര്‍ട്ടുണ്ട്. അപകടം സംഭവിച്ചത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. നാലുദിവസം മുമ്പ് മുഖ്യമന്ത്രിഉദ്ഘാടനം ചെയ്ത കെ എസ് ആര്‍ ടി സി സ്വിഫ്ട് നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ജീവന്‍ നഷ്ടമാകുന്നത് ഇത് ആദ്യമായാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!