തോറ്റമ്പി ദൈവത്തിന്റെ പോരാളികള്‍, മുംബൈയെ അലക്കിത്തേച്ച് കോഹ്ലിയും പിള്ളേരും
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നാലെ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കെട്ട് കെട്ടിച്ചത്. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഒന്‍പത് പന്ത് ബാക്കി നില്‍ക്കി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗളൂരു മറികടക്കുകയായിരുന്നു.
47 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം 66 റണ്‍സെടുത്ത അനുജ് റാവുത്ത് ആണ് ബംഗളൂരുവിന് അനായാസ ജയമൊരുക്കിയത്. വിരാട് കോഹ്ലി 36 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കം 48 റണ്‍സെടുത്ത് പുറത്തായി. 16 റണ്‍സെടുത്ത നായകന്‍ ഫാഫ് ഡുപ്ലെസിസാണ് പുറത്തായാ മറ്റൊരു ബാറ്റ്‌സ്മാന്‍. ഏഴ് റണ്‍സുമായി ദിനേഷ് കാര്‍ത്തികും എട്ട് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ജയദേവ് ഉനദ്കട്ടും ഡേവിഡ് ബ്രേവിസും ഒരോ വിക്കറ്റ് സ്വന്തമാക്കി.
തോറ്റമ്പി ദൈവത്തിന്റെ പോരാളികള്‍, മുംബൈയെ അലക്കിത്തേച്ച് കോഹ്ലിയും പിള്ളേരും
Read Time:1 Minute, 33 Second