പാസ്‌പോര്‍ട്ട് സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്; ഇനിമുതൽ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കരുതെന്നും മുന്നറിയിപ്പ്
പാസ്‌പോര്‍ട്ട് സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മറ്റ് ഏജന്‍സിയുടെയോ കമ്പനിയുടെയോ സ്റ്റിക്കറുകള്‍ ഒട്ടിച്ച് പാസ്പോര്‍ട്ടിന്റെ കവര്‍ നശിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കി. യാത്ര ചെയ്യുന്നവര്‍ പല ആവശ്യങ്ങള്‍ക്കായി പാസ്‌പോര്‍ട്ട് ട്രാവല്‍സിലും മറ്റുമായി നല്‍കാറുണ്ട്. ഇങ്ങനെ നല്‍കുന്ന പാസ്‌പോര്‍ട്ടുകള്‍ ജോലി കഴിഞ്ഞ് അവര്‍ തിരിച്ചു നല്‍കുമ്പോള്‍ ആ ട്രാവല്‍സിന്റെ പേരുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ പതിക്കുന്നതായി കാണാറുണ്ട്.
അവരുടെ ഏജന്‍സിയുടെ/കമ്പനിയുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് പാസ്പോര്‍ട്ടിന്റെ കവര്‍ നശിപ്പിക്കുന്നതിനു കാരണമാവാറുണ്ട്. ഇത്തരം സ്റ്റിക്കര്‍ പതിക്കുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമായി പറയുന്നു. അതിനാല്‍ എല്ലാ പാസ്പോര്‍ട്ട് ഉടമകളും തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ട്രാവല്‍ ഏജന്റുമാരോ മറ്റേതെങ്കിലും വ്യക്തിയോ സ്ഥാപനമോ വികൃതമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കുന്നു. സുപ്രധാനമായ ഇക്കാര്യം എല്ലാ പ്രവാസികളും കൃത്യമായി ശ്രദ്ധിക്കാന്‍ ശ്രമിക്കുക.
പാസ്പോര്‍ട്ട് സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്; ഇനിമുതൽ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കരുതെന്നും മുന്നറിയിപ്പ്
Read Time:2 Minute, 24 Second