നടൻ ശ്രീനിവാസൻ മരണപ്പെട്ടു എന്ന് വ്യാച പ്രചരണം; ചിരിച്ച് കൊണ്ട് പ്രതികരിച്ച് നടൻ
ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ തന്നെ ചിരിച്ചുകൊണ്ട് പ്രതികരിച്ചെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്. ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, എന്നാണ് മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ശ്രീനിവാസനോട് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും മനോജ് പറഞ്ഞു.
നടൻ ശ്രീനിവാസൻ മരണപ്പെട്ടു എന്ന് വ്യാച പ്രചരണം; ചിരിച്ച് കൊണ്ട് പ്രതികരിച്ച് നടൻ
Read Time:1 Minute, 47 Second