Read Time:1 Minute, 7 Second
ഐ.പി.എല്ലിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടം
മുംബൈ: കൂടുതൽ ടീമുകളും കൂടുതൽ കളികളുമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിന്റെ പുതുസീസണിന് ഇന്ന് തുടക്കമാവുന്നു. 2011നുശേഷം ആദ്യമായി ലീഗിൽ 10 ടീമുകൾ മാറ്റുരക്കുന്നു എന്ന സവിശേഷത ഇത്തവണയുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണം 60ൽനിന്ന് 74 ആയി ഉയർന്നു.
ഗുജറാത്ത് ടൈറ്റൻസും ലഖ്നോ സൂപ്പർ ജയന്റ്സുമാണ് നവാഗത ടീമുകൾ. മുൻവർഷങ്ങളിലെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകളാണ് മറ്റുള്ളവ.