ദാറുന്നജാത്ത് 12 -ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും മാർച്ച് 14,15
തീയ്യതികളിൽ
ഉപ്പള:ചിനാല ദർദാറുന്നജാത്ത് 12 -ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും മാർച്ച് 14,15
തീയ്യതികളിൽ
ചിഗുർപാദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ്ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
12 വർഷം മുമ്പ് പ്രമുഖ പണ്ഡിതൻ അബ്ദുൽ കാദർ സഖാഫിയുടെ നേതൃത്വത്തിലായിരുന്നു ദാറുന്നജാത്ത് എന്ന
മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
ശരീഅത്ത് കോളജ് ഉൾപ്പടെ മത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ദാറുന്നജാത്തിന് സാധിച്ചതായും ഭാരവാഹികൾ പറഞ്ഞു. 14 ന് വൈകിട്ട് 4ന് പതാക ഉയർത്തും. രാത്രി ഏഴിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം അജ്മീർ ആണ്ട് നേർച്ചക്ക് നേതൃത്വം നൽകും. 15 ന് രാവിലെ മടവൂർ മൗലിദ്, ഏർവാടി മൗലിദ് എന്നിവ നടക്കും.രാവിലെ 10ന് ദഅവ സംഗമത്തിൽ കെ.പി ഹുസൈൻ സഅദി കെ.സി റോഡ് നേതൃത്വം തൽകും. വൈകിട്ട് നാലിന് അജ്മീർ മൗലിദ്. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സലീം പൂക്കോയ തങ്ങൾ അസ്സഖാഫ് നേതൃത്വം നൽകും.ചിനാല അബ്ദുൽ കാദർ സഖാഫി പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ അബ്ദുൽകാദർ സഖാഫി, മുദരിസ് എ.ബി മുഹിയദ്ധീൻ സഅദി, ട്രഷറർ അബ്ദുൽ കാദർ ഹാജി, ഷബീർ അഷ്റഫി കെ.സി റോഡ്, എസ്.എം ബഷീർ സംബന്ധിച്ചു.
ദാറുന്നജാത്ത് 12 -ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും മാർച്ച് 14,15 തീയ്യതികളിൽ
Read Time:2 Minute, 9 Second