Read Time:1 Minute, 21 Second
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ ഭൂമിയുടെ ന്യായവില വർധിപ്പിച്ചു; രജിസ്ട്രേഷൻ ചെലവേറും
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ അധിക ധനസമാഹരണം കൂടി ലക്ഷ്യമിട്ട് ഭൂമിയുടെ ന്യായവില ഉയർത്തി. ന്യായവിലയിൽ 10 ശതമാനം വർധനയാണ് വരുത്തിയത്. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവുകൾ വർധിക്കും.
റോഡ് വികസനം ഉൾപ്പടെയുള്ളവ നടപ്പിലായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിയുടെ വിപണി വില വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഇതിനൊപ്പം ഭൂനികുതിക്കായി പ്രത്യേക സ്ലാബും വരും. ഇതിലൂടെ 80 കോടിയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ന്യായവില വർധനയിലൂടെ 200 കോടിയും വർധിപ്പിച്ചു.