സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ : വിലക്കയറ്റം നേരിടാൻ 2000 കോടി ,ആഗോള സാമ്പത്തിക സെമിനാറിന് 2 കോടിയും
ബജറ്റ് പ്രഖ്യാപനങ്ങൾ : വിലക്കയറ്റം നേരിടാൻ 2000 കോടി ,ആഗോള സാമ്പത്തിക സെമിനാറിന് 2 കോടിയും
തിരുവനന്തപുരം സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നു. അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്നും അദ്ദേഹം അറിയിച്ചു.
വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു
കേരളത്തിന്റെ കടം സൂനാമിയായി 3.36 ലക്ഷം കോടിയിലെത്തുമ്പോഴും
ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ പ്രഥമ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ യുദ്ധം തുടരുകയാണെങ്കിൽത്തന്നെ ബജറ്റിലെ പല പ്രഖ്യാപനങ്ങളും പ്രതീക്ഷകളും അപ്രസക്തമാകും. മോദി സർക്കാർ സാമ്പത്തിക ഫെഡറലിസം തകർത്തതോടെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വരുമാനങ്ങൾ നിലച്ച്, അവയുടെ നിത്യനിദാന ചെലവുകൾക്കുപോലും, കേന്ദ്രത്തിനു നേരെ കൈ നീട്ടേണ്ട അവസ്ഥയിലാണ്