രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ്.
കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദശര്‍മ്മ അടക്കം പതിമൂന്ന് പേരുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.