യുക്രൈൻ യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിയെ സന്ദർശിച്ചു
ബോവിക്കാനം:
റഷ്യയുടെ യുക്ക്രൻ അധിനിവേശത്തിലൂടെ ഉടലെടുത്ത തീക്ഷ്ണമായ യുദ്ധമുഖത്ത് നിന്നും ദിനേന നൂറ് കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായി രാജ്യത്തേക്ക് തിരിച്ചെത്തുന്നത്.
അതിനിടയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരണപ്പെട്ടത് നമ്മെ ഏറെ ആശംഖപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു..
ഉന്നത വിദ്യാഭ്യാസം തേടിയാണ് നമ്മുടെ കുട്ടികൾ ഏറെയും ഉക്രയിനിൽ എത്തിയത്..
അപ്രതീക്ഷിതയുദ്ധത്തിന്റെ തീക്ഷ്ണമായ യുദ്ധമുഖതിലൂടെ ആശങ്കയോടെയും ഉത്ഘണ്ഠയോടയും മണിക്കൂറുകൾ താണ്ടി ബോർഡറിൽ എത്തി അവിടെ നിന്നുമാണ് വിദ്യാർത്ഥികൾ നാടണയുന്നത്..
ഉക്രൈനിൽ എം ബി ബി എസ് പഠനത്തിന് കഴിഞ്ഞ ഡിസംബറിൽ പോയ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈയുടെ മകൻ
മുഹമ്മദ് ആദിൽ ഇന്നലെ യാണ് മുണ്ടക്കൈ വീട്ടിൽ തിരിച്ചെത്തിയത്.
ദുബായിലെ വാണിജ്യപ്രമുഖനും ബെസ്റ്റ് ബ്രാൻഡ് മെഡിക്കൽ എക്വിപ്മെന്റ് ട്രാഡാങ്,കെൻസ് ജനറൽ ട്രേഡിങ്ങ്, ബ്രിക്ക്സ് ആൻഡ് സ്റ്റോൺ ബിൽഡിംഗ് കോൺട്രാക്ടിങ് കമ്പനി എം ഡി യുമായ മേൽപറമ്പ് മൊയ്‌ദീൻ ഖാദിരിയുടെ ഭാര്യാസഹോദരനും കൂടിയാണ് മുഹമ്മദ് ആദിൽ.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ് കർള, കുമ്പള പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ ആരിക്കാടി,ആദിലിനെ സന്ദർശിച്ചു
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കൗൺസിലർ മുഹമ്മദ് കോട്ടൂർ, അബ്ദുൽ രാസിഖ് സന്നിഹിതരായിരുന്നു.