പ്രതിശേധ ശൈലി മാറുന്നു; മംഗൽപാടിയിൽ മാലിന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങി പിഡിപി

0 0
Read Time:3 Minute, 53 Second

പ്രതിശേധ ശൈലി മാറുന്നു; മംഗൽപാടിയിൽ മാലിന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങി പിഡിപി

ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വർധിച്ചു വരുന്ന മാലിന്യ പ്രശത്തിലും പ്രതിപക്ഷത്തിന്റെ മൗനനുവാദത്തോടെ നിരന്തരം ഭരണ സമിതി നടത്തികൊണ്ടിരിക്കുന്ന അഴിമതിയിലും പ്രതിഷേധിച്ചു കൊണ്ട് പിഡിപി മംഗൽപ്പാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിക്കാൻ പിഡിപി മംഗൽപ്പാടി പഞ്ചായത്ത്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.
മംഗൽപ്പാടി പഞ്ചായത്തിലെ തെരുവുകളും റോഡുകളും ഉൾപ്രദേശങ്ങൾ പഴയ കിണറുകളും കുഴികളും മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു കവിയുകയും ഇഴജന്തുക്കളും കൊതുകും പരുന്തും മനുഷ്യരുടെ സ്വൈരജീവിതം കെടുത്തുകയാണ് മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ അതിന്റെ ദുർഗന്ധങ്ങൾ പരിസരമാകെ പടർന്നു പലരും രോഗികളായി മാറി.
ഹോട്ടലുകൾ കച്ചവടസ്ഥാപനങ്ങൾ ഫ്ലാറ്റുകൾ കോട്ടേജുകൾ വിവാഹ വീടുകൾ എന്ന് വേണ്ട എല്ലായിടത്തെയും മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത് റോഡുകളിലും പൊതുസ്ഥലങ്ങളിലും ആണ്.
ശാശ്വതമായ മാലിന്യപ്രശ്നം പരിഹരിക്കാൻ ആധുനിക രീതിയിലുള്ള മാലിന്യ നിർമ്മാർജന പ്ലാന്റുകൾ ഉപ്പളയിൽ ഇല്ല മംഗൽപാടി പഞ്ചായത്ത് ഭരണസമിതി വെറും നോക്കുകുത്തികൾ ഉം പഞ്ചായത്തിൽ അഴിമതി നടത്തി ചക്കരക്കുടത്തിൽ കയ്യിട്ടു വാരുന്ന ജനപ്രതിനിധികളുമായി അഃധപതിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മംഗൽപാടി ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ മാലിന്യവുമായി മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചുകയറും എന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
മാർച്ച് മാസം രണ്ടാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ഉപ്പള ടൗണിൽ നിന്ന് മാലിന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങും തുടർന്ന് സമരം കൂടുതൽ ശക്തമാക്കാൻ അതിന്റെ ഭാഗമായി കൈകമ്പയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.
ഉപ്പളയിൽ നടന്ന മംഗൽപാടി പഞ്ചായത്ത് കൺവെൻഷൻ മൂസ അടുക്കം അധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദ് വിഷയാവതരണം നടത്തി PTUC സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര ഫാറൂഖ് പച്ചമ്പള സലീം ഉപ്പള മൊയ്‌ദീൻ ബേക്കൂർ സലാം ബേക്കൂർ ഇബ്രാഹിം ഉപ്പളമുഹമ്മദ്‌ ഗുഡ്ഡ എന്നിവർ പ്രസംഗിച്ചു അബ്ദുൽ റഹ്‌മാൻ ബേക്കൂർ സ്വാഗതവും അബ്സർ മല്ലൻകൈ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!