യു.എ.ഇ.യിൽ ഇനിമുതൽ മാസ്ക് നിർബന്ധമില്ല
ദുബൈ: തുറസ്സായ സ്ഥലത്ത് മാസ്ക് ധരിക്കുന്നത് യുഎഇയിൽ നിർബന്ധമില്ലെന്ന് നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻസിഇഎംഎ)
ദുബായ് : യു.എ.ഇയിൽ ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് . ഇതോടെ , ഇന്ന് മുതൽ മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയും . അതേസമയം , അടഞ്ഞപൊതുസ്ഥലങ്ങളിൽ മാസ്ക്നിർബന്ധമാണ് . ഇന്ന് മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാർക്ക് പി.സി.ആർപരിശോധന ആവശ്യമില്ല . യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ്വാക്സിനെടുത്തവർക്കാണ് പി.സി.ആർ ഒഴിവാക്കുന്നത് . ക്യൂ ആർ കോഡുള്ള വാക്സിനേഷൻസർട്ടിഫിക്കറ്റ്നിർബന്ധമാണ് . വാക്സിൻസ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ നെഗറ്റീവ് ഫലംഹാജരാക്കണം .ഒരുമാസത്തിനകം കോവിഡ് വന്ന് മാറിയവർക്ക് ക്യൂആർ കോഡുള്ള റിക്കവറി സർട്ടിഫിക്കറ്റ് മതി .വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന റാപ്പിഡ് പി.സി.ആർ ടെസറ്റ് വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് ആർ.ടി.പി.സി.ആർ പരിശോധ കൂടി ഒഴിവാക്കുന്നത് . കോവിഡ്രോഗികളുമായിസമ്പർക്കമുള്ളവർക്ക് ഇനി ക്വാറന്റീനും ( quarantine ) വേണ്ട . കോവിഡ്പോസറ്റീവായാൽ ഐസോലേഷൻ ചട്ടങ്ങൾ പഴയപടി തുടരും . എന്നാൽ , രോഗബാധിതരെ നിരീക്ഷിക്കാൻ ഇനി വാച്ച് ഘടിപ്പിക്കില്ല . സാമ്പത്തികം , ടൂറിസം പരിപാടികളിൽ സാമൂഹിക അകലം ഒഴിവാക്കി .ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയുംസൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ ഇനി മൊബൈൽ ഫോണിൽ അറിയാംപ്രദർശനങ്ങൾ , സാംസ്കാരിക പരിപാടികൾഎന്നിവയിൽപങ്കെടുക്കാൻഗ്രീൻപാസ് പ്രോട്ടോകോൾ തുടരും . പള്ളികളിൽ വിശുദ്ധഗ്രന്ഥങ്ങൾ തിരിച്ചെത്തും . പക്ഷെ , ഇവ ഓരോ തവണയും അണുവിമുക്തമാക്കണം . പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനും നമസ്കാരത്തിനുമുള്ള ഇടവേള പഴയ രീതിയിലേക്ക് മാറും . മാർച്ച് ഒന്ന് മുതലാണ് ഇളവ് നൽകുന്നതെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും മുതൽ പ്രാബല്യത്തിൽ വരുമെന്ന് ശനിയാഴ്ചമുതൽ പ്രാബല്യത്തിൽ വരുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു .