ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാസ്രോഡ് ഫെസ്റ്റ് നാളെ
ഷാർജ: ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാസ്രോഡ് ഫെസ്റ്റ് നാളെ (ശനിയാഴ്ച) നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുസ്ലിം ലീഗ് കാസർക്കോഡ് ജില്ല പ്രസി. ടി.ഇ അബ്ദുല്ല, ജന. സെക്രടറി എ അബ്ദുൽ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, നിയമസഭാംഗങ്ങളായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസി. അഷ്റഫ് എടനീർ, കാസർക്കോഡ് ജില്ല പഞ്ചായത്ത് അംഗം പി.ബി ഷഫീഖ് തുടങ്ങിയവർ സംബന്ധിക്കും.
ചടങ്ങിൽ വ്യവസായ പ്രമുഖൻ അബ്ദുൽ ഖാദർ മുഹമ്മദ് തെരുവത്തിന് ‘ഗ്ലോബൽ കാസർക്കോഡിയൻ’ അവാർഡ് നൽകി ആദരിക്കും. ചെർക്കളം അബ്ദുല്ല, കെ.എസ് അബ്ദുല്ല, ഹമീദലി ഷംനാട് എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം ഡോ. മൂസ കുഞ്ഞി, അബ്ദുൽ ലത്തീഫ് ഉപ്പള, അക്കര ഫൗണ്ടേഷൻ സെൻറർ ഫോർ ചൈൽഡ് ഡെവലപ്മെൻറ് സമ്മാനിക്കും.
പ്രമുഖ ഗായകരായ ഇസ്മയിൽ തളങ്കര, ആദിൽ അത്തു എന്നിവർ നയിക്കുന്ന ഇശൽ രാതും അരങ്ങേറും. വിവിധ കലാ കായിക മത്സരങ്ങളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയതായി സംഘാടകർ അറിയിച്ചു.