അത്ഭുതം തീര്‍ത്ത് ദുബായ് എക്‌സ്‌പോ 2020യില്‍ പറക്കും ടാക്‌സി; ഇന്ത്യൻ കമ്പനിയാണ് പിന്നിൽ
ദുബായ് എക്‌സ്‌പോ 2020 യില്‍(dubai expo 2020) അത്ഭുതം തീര്‍ത്ത് ഇന്ത്യന്‍ പവലിയന്റെ(indian pavillion) കോംപാക്റ്റ് ഫ്‌ലയിംഗ്ടാക്‌സി(compact flying taxi). ഭാവിയില്‍ നഗരത്തിനുള്ളില്‍ യാത്ര ചെയ്യുന്നതിനുള്ള സുസ്ഥിരമായ പരിഹാര മാര്‍ഗമാണ് ഇന്ത്യ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ പറക്കും ടാക്‌സി. എക്സ്പോ 2020 ദുബായിലെ(expo 2020 dubai) ഇന്ത്യന്‍ പവലിയനിലെ ഇന്നൊവേഷന്‍ ഹബ്(innovation hub) ശാസ്ത്രം, ആരോഗ്യ സംരക്ഷണം, പ്രതിരോധംഎന്നിവയിലെ മറ്റ് മേഖലകളില്‍ നിരവധിമികച്ചസാങ്കേതികവിദ്യകളുംകണ്ടെത്തലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.—–എന്നാല്‍ഇത്ആദ്യമായാണ് കോംപാക്റ്റ് ഫ്‌ലയിംഗ്ടാക്‌സിപദര്‍ശനത്തിനെത്തിക്കുന്നത്.
ഇന്ത്യന്‍ കമ്പനിയായ ePlane ആണ് ഇതിന് പിന്നില്‍. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ തിരക്ക് ലഘൂകരിക്കുന്നതിനായി ഏറ്റവുംഒതുക്കമുള്ള പറക്കുന്ന ഇലക്ട്രിക് ടാക്‌സികള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്‍ട്രാസിറ്റി യാത്രയ്ക്കും(intracity travel) ചരക്ക് ഗതാഗതത്തിനുമായി s(For freight) ഇലക്ട്രിക് എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (electric airtransportation)സംവിധാനങ്ങള്‍നടപ്പിലാക്കാനും ഒരുങ്ങുന്നുണ്ട്. കൂടാതെ മിഡില്‍ ഈസ്റ്റ്, യുഎസ്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവയുള്‍പ്പെടെയുള്ള ആഗോള വിപണികളിലേക്ക്(global market) ഈ സാങ്കേതികവിദ്യ എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) IIT ഇന്‍കുബേറ്റ് ചെയ്ത് eplan കമ്പനി 2017 ലാണ് ആരംഭിക്കുന്നത്. ചെന്നെയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. മദ്രാസ് ഐഐടിയിലെ എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെപ്രൊഫസര്‍സത്യചക്രവര്‍ത്തിയുംഐഐടി മദ്രാസ് ബിരുദധാരിയായ പ്രഞ്ജല്‍ മേത്തയും ചേര്‍ന്നാണ് പറക്കും ടാക്‌സി നിര്‍മ്മിച്ചത്.
അത്ഭുതം തീര്‍ത്ത് ദുബായ് എക്‌സ്‌പോ 2020യില്‍ പറക്കും ടാക്‌സി; ഇന്ത്യൻ കമ്പനിയാണ് പിന്നിൽ
Read Time:2 Minute, 43 Second