മാര്‍ച്ച്‌ 5,6 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്ന് റെയില്‍വെ

0 0
Read Time:2 Minute, 3 Second

മാര്‍ച്ച്‌ 5,6 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്ന് റെയില്‍വെ

മംഗളൂരു-തൊക്കൂര്‍ സെക്ഷനിലെ പാടില്‍, കുലശേഖര സ്‌റ്റേഷനുകള്‍ക്കിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. യാത്രയാരംഭിക്കുന്ന സമയം പുനഃക്രമീകരിച്ചതിനാല്‍ ആറ് ട്രെയിനുകള്‍ വൈകും. മാര്‍ച്ച്‌ അഞ്ചിന് പുനെയില്‍ നിന്ന് യാത്ര തിരിക്കുന്ന പുനെ-എറണാകുളം പൂര്‍ണ വീക്ക്‌ലി എക്‌സ്പ്രസ് (11097), മാര്‍ച്ച്‌ ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളംഡപുനെ പൂര്‍ണ എക്‌സ്പ്രസ് (11098) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.
മാര്‍ച്ച്‌ ആറിന് രാവിലെ 8.45ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ്‌രഥ് (12202) ആറ് മണിക്കൂര്‍ വൈകി ഉച്ചക്ക് 2.45 നാകും യാത്ര ആരംഭിക്കുക. മാര്‍ച്ച്‌ ആറിന് ഉച്ചക്ക് 1.25ന് എറണാകുളത്ത് നിന്ന് തിരിക്കേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള (12617) നാല് മണിക്കൂര്‍ വൈകി വൈകുന്നേരം 5.25 നാണ് പുറപ്പെടുന്നത്.
ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച്‌ അഞ്ചിന് പുലര്‍ച്ച 5.40ന് പുറപ്പെടണ്ടേ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ മംഗള (12618) നാല് മണിക്കൂര്‍ വൈകി രാവിലെ 9.40 നാണ് സര്‍വിസ് ആരംഭിക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!