ദുബൈ പി.സി.എഫ്. പുതിയ കമ്മിറ്റി നിലവിൽ വന്നു
ദുബൈ : പീപ്പിൾസ് കൾച്ചറൽ ഫോറം (PCF) ദുബൈ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി അബ്ദുള്ള പൊന്നാനിയും സെക്രട്ടറിയായി അമീർ കോഴിക്കരയും തിരഞ്ഞെടുക്കപ്പെട്ടു.
ദുബായിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ശിഹാബ് മണ്ണഞ്ചേരി ട്രഷററും യൂസുഫ് വെളിയങ്കോട്, എ.ആർ.നവാസ് കൊല്ലം, ബാബു കോഴിക്കര എന്നിവർ വൈസ് പ്രസിഡന്റുമാരും മുജീബ് പൊന്നാനി, അഷ്റഫ് ആരിക്കാടി, മുഹമ്മദ് റാഫി ആറ്റിങ്ങൽ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
ഇസ്മായിൽ ആരിക്കാടി, റഹീസ് കാർത്തികപ്പള്ളി, സൈതലവി പട്ടാമ്പി, മുഹമ്മദ് മഅ്‌റൂഫ്, ഹകീം വഴക്കാലായി, അസീസ് സേട്ട്, ഷബീർ അകലാട്, നിഷാദ് കൊല്ലം, ആഷിഖ് അബൂബക്കർ ചുങ്കം, മുനീർ നന്നംപ്ര എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅ്‌ദനിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ദുബായിൽ നടന്ന വാർഷിക കൗൺസിൽ പി.സി.എഫ്. നാഷണൽ കമ്മിറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി അംഗം ഖാലിദ് ബംബ്രാണ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മഅ്‌റൂഫ്, ഇസ്മായിൽ ആരിക്കാടി, അസീസ് ബാവ തിരുവമ്പാടി, അഷ്റഫ് ആരിക്കാടി, വി.ടി. ഷാഫി എന്നിവർ പ്രസംഗിച്ചു. അസീസ് സേട്ടുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അമീർ കോഴിക്കര സ്വാഗതം പറഞ്ഞു. ഷബീർ അകലാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് റാപ്പിഡ് പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്ക് കുറക്കാൻ തീരുമാനിച്ചതും നാട്ടിലെത്തുന്ന പ്രവാസികൾക്കു ക്വാറന്റെൻ ഒഴിവാക്കിയതും പിസിഎഫ് ദുബൈ കൗൺസിൽ സ്വാഗതം ചെയ്തു.