Read Time:1 Minute, 16 Second
കാസറഗോഡിലെ നിരവധി കൊലക്കേസുകളിൽ പ്രതി യായിരുന്ന ജ്യോതിഷ് ആത്മഹത്യ ചെയ്തു
കാസർകോട്:വിവിധ കൊലക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അണങ്കൂര്‍ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.
സൈനുല്‍ ആബിദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളിലടക്കം പ്രതിയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാസംഘത്തില്‍പെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.