മയക്കുമരുന്ന് വ്യാപനത്തിനെ തിരെയുള്ള മൊഗ്രാൽ ദേശീയവേദിയുടെ “ഗ്രാമസഞ്ചാരം പദയാത്ര” ബുധനാഴ്ച

0 0
Read Time:6 Minute, 20 Second

മയക്കുമരുന്ന് വ്യാപനത്തിനെ തിരെയുള്ള മൊഗ്രാൽ ദേശീയവേദിയുടെ “ഗ്രാമസഞ്ചാരം പദയാത്ര” ബുധനാഴ്ച

കുമ്പള : അനുദിനം വർദ്ധിച്ചു വരുന്ന ഈ മഹാ വിപത്തിനെതിരെ മൊഗ്രാൽ ദേശീയവേദി ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻറ് കളുടെയും, സ്കൂൾ പി ടി എ കമ്മിറ്റികളുടെയും, ജമാഅത്ത് കമ്മിറ്റികൾ, സന്നദ്ധസംഘടനകൾ,നാട്ടുകാർ എന്നിവയുടെ സഹകരണത്തോടെയും “ലഹരിമുക്ത മൊഗ്രാൽ” എന്ന സന്ദേശമുയർത്തിപ്പിടിച്ച് ഗ്രാമസഞ്ചാരം എന്ന പേരിൽ ഇശൽ ഗ്രാമത്തിലൂടെ ഈ ബുധനാഴ്ച (16-02-22) ഏകദിന പദയാത്ര സംഘടിപ്പിക്കുകയാണ്, ഇതിൻറെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേശീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറമിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാൽ യുണൈറ്റഡ് ക്ലബ് പരിസരത്തുനിന്ന് പദയാത്രയ്ക്ക് തുടക്കമാവും. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിക്കും. ദേശീയവേദി പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ:വൈഭവ് സക്‌സേന ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്യും. ഡിവൈഎസ്പി ബാലകൃഷ്ണൻ മുഖ്യാതിഥിയായി സംബന്ധിക്കും. വിമുക്തി ജില്ലാ കോ – ഓർഡിനേറ്ററും, എക്സൈസ് പ്രവന്റിവ് ഓഫീസറുമായ എൻ ജി രാഘുനാഥൻ ലഹരിവിരുദ്ധ സന്ദേശം നൽകും. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറയും.

ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ്. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീലാ സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനത്ത് നസീർ കല്ലങ്കൈ, കുമ്പള സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ദിവാകർ റൈ, മൊഗ്രാൽ യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: സക്കീറലി, വാർഡ് മെമ്പർ താഹിറാ-ഷംഷീർ,മൊഗ്രാൽ ജിവിഎച്ച്എസ്എസ് റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ,മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,പേരാൽ സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് ബി എ, കുമ്പള സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ബി അഷ്റഫ്, പേരാൽ യുണൈറ്റഡ് ക്ലബ് പ്രസിഡണ്ട് റഫീഖ്, പേരാൽ മടിമുഗർ ജുമാമസ്ജിദ് പ്രസിഡണ്ട് പി എസ് ഹാജി, ഖത്തീബ്‌ കെഎൽ അബ്ദുൽഖാദർ അൽ ഖാസിമി, പേരാൽ ഹോമിയോപ്പതി ഡോ: പ്രസീത, നിസാർ പെർവാഡ്, എ കെ ആരിഫ്, എം എ ഹമീദ് സ്പിക്, സെഡ് എ മൊഗ്രാൽ, ടി എം ഷുഹൈബ്, ഹമീദ് കാവിൽ എന്നിവർ സംബന്ധിക്കും. ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പ്രകാശിപ്പിക്കും.

തുടർന്ന് പദയാത്ര മടിമുഗർ വഴി ഖുത്ത്ബി നഗർ എഫ്സികെ ക്ലബ്ബ് പരിസരം, മൈമൂൻ നഗർ ജുമാ മസ്ജിദ് പരിസരം, ബദ്രിയനഗർ ജംഗ്ഷൻ, കോട്ട റോഡ് കോട്ടയൻസ് ക്ലബ്‌ പരിസരം, പെർവാഡ് അയ്യപ്പസ്വാമി ഭജനമന്ദിരം- മണികണ്ഠ ക്ലബ്ബ് പരിസരം, നടുപ്പളം മസ്ജിദ് പരിസരം, ചളിയങ്കോട് ജംഗ്ഷൻ, മൊഗ്രാൽ സ്കൂൾ, കെ കെ പുറം ജംഗ്ഷൻ, കടവത്ത്, മീലാദ് നഗർ, കൊപ്പളം ജംഗ്ഷൻ, ഗാന്ധിനഗർ, പെർവാഡ് കടപ്പുറം ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച വൈകുന്നേരം 7 മണിക്ക് ടൗണിൽ സമാപിക്കും. വിവിധ പോയിന്റുകളിലായി എക്‌സൈസ് ഓഫീസർമാരായ ദിപിൻ കുമാർ എ, ദിവാകരൻ എൻ വി, ജനാർദ്ദനൻ, നസറുദ്ദീൻ മൊഗ്രാൽ തുടങ്ങിയവർ ബോധവത്കരണ ക്ലാസ്സുകൾ എടുക്കും. കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, വാർഡ് മെമ്പർമാരായ റിയാസ് മൊഗ്രാൽ, ഖൗലത്ത് ബീവി, സി എം മുഹമ്മദ്, സബൂറ തുടങ്ങിയവർ വിവിധ പോയിന്റുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ദേശീയവേദി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ അമ്പതോളം പേർ പദയാത്രയിൽ അണിനിരക്കും. മത- വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധയിടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകും.

സമാപന പരിപാടി മൊഗ്രാൽ ടൗണിൽ കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് ഉദ്ഘാടനം ചെയ്യും. മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദ് ഇമാം അബ്ദുസ്സലാം വാഫി വാവൂർ ലഹരിവിരുദ്ധ സന്ദേശം നൽകും. മത- സാമൂഹ്യ -സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ദേശീയ വേദി ഭാരവാഹികളായ എ എം സിദ്ദിഖ് റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് സ്മാർട്ട്‌, എം എം റഹ്മാൻ, റിയാസ് കരീം, വിജയകുമാർ, എം എ മൂസ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!