70 യാത്രക്കാരുമായി വിമാനം പറന്നത് എഞ്ചിന്‍ കവര്‍ ഇല്ലാതെ; സംഭവം മുംബൈയിൽ
മുംബൈ: എഞ്ചിന്‍ കവര്‍ ഇല്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു.വിമാനം പറന്നുയരുന്ന സമയത്ത് റണ്‍വേയിലാണ് എഞ്ചിന്‍ കവര്‍ വീണത്.മുംബൈയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ കവര്‍ ഇല്ലാതെ പറന്നത്. അലയന്‍സ് എയര്‍ എടിആര്‍ 72-600 വിമാനം ഗുജറാത്തിലെ ബുജില്‍ സുരക്ഷിതമായി പറന്നിറങ്ങി. അതേസമയം, സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ എഞ്ചിന്‍ കവര്‍ വീണതാകാമെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനത്തിന്റെ ടേക്ക് ഓഫ് നിരീക്ഷിച്ച് കൊണ്ടിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനത്തില്‍ നിന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് റണ്‍വേയില്‍ എന്‍ജിന്‍ കവര്‍ കണ്ടെത്തിയത്.
സാധാരണനിലയില്‍ എഞ്ചിന്‍ കവര്‍ നഷ്ടപ്പെടുന്നത് അപകടങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിമാനത്തിന്റെ പ്രവര്‍ത്തനത്തെ നേരിയ തോതിലെങ്കിലും ബാധിക്കാന്‍ സാധ്യതയുണ്ട്. യഥാസമയം അറ്റകുറ്റപ്പണി ചെയ്യുന്നതിലെ വീഴ്ചയാണ് ഇതിന് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
70 യാത്രക്കാരുമായി വിമാനം പറന്നത് എഞ്ചിന്‍ കവര്‍ ഇല്ലാതെ; സംഭവം മുംബൈയിൽ
Read Time:1 Minute, 51 Second