വധുവിന്റെ കുടുംബ അനുമതി ആവശ്യമില്ല, വരന്റെയും വധുവിന്റെയും സമ്മതം മാത്രംമതി;വിനോദസഞ്ചാരികൾക്ക് അബുദാബിയിൽ വിവാഹിതരാകാം

1 0
Read Time:3 Minute, 18 Second

വധുവിന്റെ കുടുംബ അനുമതി ആവശ്യമില്ല, വരന്റെയും വധുവിന്റെയും സമ്മതം മാത്രംമതി;വിനോദസഞ്ചാരികൾക്ക് അബുദബിയിൽ വിവാഹിതരാകാം

അബൂദബി : മുസ്ലിം ഇതര പ്രവാസികളുടെ നിയമവ്യവഹാരങ്ങൾക്കായി പ്രത്യേക കോടതി തുടങ്ങി ലോകത്തെ അമ്പരപ്പിച്ച അബൂദബി , വിനോദസഞ്ചാരിക ൾക്കും ഇമാറാത്തിനുപുറത്ത് താമസിക്കുന്ന വ്യക്തികൾക്കും വിവാഹിതരാവുന്നതിന് പുതിയ നിയമം കൊണ്ടുവന്നു . പ്രവാസികൾക്കായി നിലവിൽ വന്ന നിയമത്തിനു കീഴിലാണ് വിനോദസഞ്ചാരികൾക്ക് അബുദബിയിൽ വിവാഹിതരാവുന്നതിന് അവസരമൊരുക്കിയിരിക്കുന്നത് . ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബൂദബി നിയമവകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് പുതിയ നിയമം ഞായറാഴ്ച പ്രഖ്യാപിച്ചത് . വധുവിന്റെ കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്നതും വരന്റെയും വധുവിന്റെയും സമ്മതം മാത്രംമതി വിവാഹത്തിനെന്നതും നിയമത്തിന്റെ പ്രത്യേകതയാണ് . അന്താരാഷ്ട്ര നിലവാരത്തിലുള്ള കുടുംബ നിയമമാണ് അബൂദബി വിദേശികൾക്കു വേണ്ടി പുതിയ നിയമത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് അബൂദബി നിയമവ കുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഈദ് അൽ അബ്രി അറിയിച്ചു . വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ , വിവാഹമോചനാനന്തരം കുട്ടികളുടെ കസ്റ്റഡി അവകാശം , വിവാഹമോചനത്തിലൂടെ യുള്ള സാമ്പത്തിക അവകാശങ്ങൾ , വിദേശികളുടെ പൗരത്വ പദവി തുടങ്ങി 52 ഉപവകുപ്പുകളാണ് പുതുതായി ആരംഭിച്ച സിവിൽ ഫാമിലി കോടതിയിൽ കൈകാര്യം ചെയ്യുന്നത് . അമുസ്ലിംകൾക്കു വേണ്ടി ആരംഭിച്ച കോടതിയിൽ ഒരുദിവസംകൊണ്ടുതന്നെ വിവാഹ മോചനം അനുവദിച്ചു കൊടുക്കുന്നുണ്ട് . മാധ്യസ്ഥ്യ ചർച്ചകളോ കൗൺസിലിംഗോ വിവാഹ മോചനത്തിനായി നടത്തുന്നില്ല . വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി വധുവിന്റെ പ്രായം , ഇണകളുടെ സാമ്പത്തിക സ്ഥിതി മുതലായവ പരിഗണിച്ചാണ് വിവാഹ മോചനാനന്തരം വധുവിന് ഭർത്താവ് നൽകേണ്ട നഷ്ടപരിഹാരം തീരുമാനിക്കുന്നത് . വിവാഹ മോചന ശേഷം അച്ഛനും അമ്മയ്ക്കും കുട്ടിയുടെ കസ്റ്റോഡിയൽ അവകാശം തുല്യമായി അനുവദിക്കുകയാണ് ചെയ്യുന്നത് . മാതാപിതാക്കൾ വേർപിരിയുന്നതിലൂടെ കുട്ടികൾക്കുണ്ടാവുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!