മാസ്കിന് പകരം ഇനി കോസ്ക്; മൂക്ക് മാത്രം മറയ്ക്കാം;പുതിയ കോസ്കുമായി കൊറിയ

0 0
Read Time:3 Minute, 16 Second

മാസ്കിന് പകരം ഇനി കോസ്ക്; മൂക്ക് മാത്രം മറയ്ക്കാം;പുതിയ കോസ്കുമായി കൊറിയ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പല തരത്തിലുള്ള മാസ്കുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. അവയെല്ലാം ഓരോ സമയങ്ങളിലായി ഹിറ്റായി മാറുകയും ചെയ്തു.
അത്തരത്തില്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറുന്നത് സൗത്ത് കൊറിയ പുറത്തിറക്കിയ പുത്തന്‍ മാസ്ക് ആണ്. ഇതിന്റെ പ്രത്യേകത അവശ്യ സമയത്ത് മൂക്ക് മാത്രം മറയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ മടക്കി ഉപയോഗിക്കാം എന്നതാണ്.
‘കോസ്‌ക്’ എന്നാണു ഈ മാസ്കിന്റെ പേര്. ഇത് ഇതിനോടകം ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ ഇടം പിടിച്ച്‌ കഴിഞ്ഞു. മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സാധിക്കും എന്നതാണ് ഈ മാസ്കിന്റെ പ്രത്യേകത. ഭക്ഷണം കഴിക്കുമ്ബോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തില്‍ നിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ ആരോഗ്യവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വായയും മൂക്കും മറക്കാവുന്ന തരത്തിലാണ് മാസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആവശ്യമുള്ള സമയത്ത്, മൂക്ക് മാത്രം മറയുന്ന തരത്തില്‍ ഈ മാസ്ക് മടക്കി ഉപയോഗിക്കാനുമാകും. ഇതാണ് മാസ്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നിലധികം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഈ മാസ്‌ക് ലഭ്യമാണ്, KF80 മാസ്‌ക് ആയി ടാഗ് ചെയ്‌തിരിക്കുന്നു, ഇവിടെ KF എന്നാല്‍ ‘കൊറിയന്‍ ഫില്‍ട്ടര്‍’ എന്നതിന്റെ ചുരുക്കെഴുത്തിനൊപ്പം വരുന്ന നമ്ബര്‍ 0.3 മൈക്രോണ്‍ വരെ ചെറിയ കണങ്ങളെ ഫില്‍ട്ടര്‍ ചെയ്യാനുള്ള മാസ്‌കിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. അതിനാല്‍, അതനുസരിച്ച്‌, ഒരു KF80 മാസ്കിന് 0.3 മൈക്രോണ്‍ വരെ ചെറിയ കണങ്ങളെ 80 ശതമാനം കാര്യക്ഷമതയോടെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയും.
ദക്ഷിണ കൊറിയന്‍ കമ്ബനിയായ അറ്റ്മാന്‍ ആണ് ഈ പുത്തന്‍ മാസ്‌ക് വികസിപ്പിച്ചത്. അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ ഇ-കൊമേഴ്‌സ് കമ്ബനിയായ ‘കൂപാങ്ങി’ല്‍ വഴി ഇത് വില്‍പനയ്ക്കുമെത്തിയിട്ടുണ്ട്. പത്ത് മാസ്‌ക് അടങ്ങിയ ഒരു പായ്ക്കിന് 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില. സമൂഹമാധ്യമങ്ങളില്‍ വൈറലായ പുതിയ മാസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!