യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം; 3 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു,ഹൂതികളെ പ്രതിരോധിക്കാൻ യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലും നല്‍കുമെന്ന് അമേരിക്ക
അബുദാബി: ഒരു മാസത്തിനിടെ യുഎഇക്കെതിരെ നാലാമത്തെ ആക്രമണവുമായി ഹൂതികൾയുഎഇക്കെതിരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. അവസാന ഒരു മാസത്തിനിടെ മാത്രം ഹൂതികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. തങ്ങൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.അതേസമയം, ജനവാസമില്ലാത്ത പ്രദേശത്ത് അവശിഷ്ടങ്ങള്‍ പതിച്ചതിനാല്‍ ആളപായമില്ല. ഇപ്പോഴത്തെ സംഘർഷ സാഹചര്യങ്ങളിൽ നിന്നും മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുകയാണ്. 2014 ല്‍ ആരംഭിച്ച യെമന്‍ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്ക് പടര്‍ന്ന് കയറുന്നതായാണ്അന്താരാഷ്‌ട്ര നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.ഈ വർഷം ജനുവരി 24 ന് രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം യുഎഇ തകര്‍ത്തിരുന്നു. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൗഫിലെ കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്.
യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം; 3 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു,ഹൂതികളെ പ്രതിരോധിക്കാൻ യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലും നല്‍കുമെന്ന് അമേരിക്ക
Read Time:1 Minute, 57 Second