മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

0 0
Read Time:1 Minute, 19 Second

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്.
മീഡിയവൺ എഡിറ്ററുടെ പ്രസ്താവനയുടെ പൂർണരൂപം:
പ്രിയ പ്രേക്ഷകരെ,
മീഡിയവണിൻെറ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിൻെറ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിൻെറ പൂർണനടപടികൾക്കു ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!