വേഗം 200 കി.മീ, 400 പേര്‍ക്ക് സുഖയാത്ര; അബുദാബിയില്‍നിന്ന് ദുബായിലേക്ക് 50 മിനിറ്റ് യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ പരീക്ഷണ ട്രെയിന്‍ ഓടിത്തുടങ്ങി. അബുദാബിയില്‍നിന്ന് ദുബായിലേക്കായിരുന്നു പരീക്ഷണയോട്ടം
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ പരീക്ഷണ ട്രെയിന്‍ ഓട്ടം നടത്തി.അബുദാബിയില്‍ നിന്ന് ദുബായിലേക്കായിരുന്നു പരീക്ഷണയോട്ടം.2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിന്‍ ഓടിത്തുടങ്ങും.പിന്നീട് ഇതിനെ ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.യാത്രാ ട്രെയിനിന്റെ ആദ്യചിത്രവും ഇത്തിഹാദ് റെയില്‍ പുറത്തുവിട്ടു.
7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ തുടക്കത്തില്‍ ചരക്കുനീക്കത്തിനാണ് മുന്‍ഗണന നല്‍കിയതെങ്കിലും യാത്ര സര്‍വീസ് ആരംഭിക്കുമെന്ന് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അല്‍ സില മുതല്‍ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്.
അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്കു 100 മിനിറ്റുമാണ് യാത്രാ ദൈര്‍ഘ്യം. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് പാര്‍ക്ക് , റൈഡുകള്‍ എന്നിവയും ഉപയോഗിക്കാനാകും.യുഎഇയിലെ നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന വിധത്തിലാണ് റെയില്‍പാത സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള സ്റ്റേഷനുകള്‍ അതതു മേഖലയുടെ വികസനത്തിനും ആക്കം കൂട്ടും.എമിറേറ്റ്സ് റോഡിനു സമാന്തരമായി ദുബായ് അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി എക്സ്പോ റോഡിനു സമീപത്തു കൂടെയാണ് പാത കടന്നുപോകുന്നത്.
1200 കി.മീ ദൈര്‍ഘ്യത്തില്‍ യുഎഇ – സൗദി അതിര്‍ത്തിക്കടുത്തുള്ള സില മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ വരെ സ്റ്റേഷനുകളുണ്ടാകും. 2030 ഓടെ വര്‍ഷത്തില്‍ 3.65 കോടി ആളുകള്‍ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 9000 പേര്‍ക്കു തൊഴിലും ലഭ്യമാകും.
അബുദാബിയില്‍നിന്ന് ദുബായിലേക്ക് 50 മിനിറ്റ്; യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ പരീക്ഷണ ട്രെയിന്‍ ഓടിത്തുടങ്ങി
Read Time:3 Minute, 27 Second