സായിറാം ഭട്ടിന്റെ ജീവിത കഥ
“വീട് പറഞ്ഞ കഥ”
എബി കുട്ടിയാനത്തിന്റേതായിരുന്നു
മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് സ്ൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കിയതടക്കം സമാനതകളില്ലാത്ത നന്മകള്‍കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയ സായിറാംഭട്ടിന്റെ ജീവചരിത്രമായ വീട് പറഞ്ഞ കഥ എന്ന പുസ്തകം ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു. ചെമ്പരത്തി പ്രസാധനത്തിനുവേണ്ടി എഴുത്തുകാരന്‍ എബി കുട്ടിയാനമാണ് സായിറാംഭട്ടിന്റെ ജീവിതം എഴുതിയത്. ഏറെ സമയമെടുത്ത് എഴുതിയ പുസ്തകത്തില്‍ സായിറാംഭട്ടിന്റെ ബാല്യം തൊട്ടുള്ള കഥകള്‍ പറയുന്നത്. ഒരുപാട് നന്മകള്‍ ചെയ്യുമ്പോഴും അതിനെയൊന്നും പുറം ലോകത്തെ അറിയിക്കാന്‍ താല്പര്യമില്ലാത്ത സായിറാം ഭട്ടിന്റെ കഥ എഴുത്ത് ഏറെ ശ്രമകരമായിരുന്നുവെന്ന് എബി കുട്ടിയാനം പറഞ്ഞു. ബദിയഡുക്കയില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ അബ്ദുസമദ് സമദാനിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറക്കാനുള്ള തയാറെടുപ്പിനിടയിലായിരുന്നു സായിറാം ഭട്ടിന്റെ വേര്‍പ്പാട്.