സഞ്ചാരികളുടെ പ്രിയ നഗരം ദുബൈ; കാരണം ഇവയാണ്

0 0
Read Time:1 Minute, 40 Second

സഞ്ചാരികളുടെ പ്രിയ നഗരം ദുബൈ; കാരണം ഇവയാണ്

ദുബൈ: സഞ്ചാരികളുടെ പറുദീസ ദുബൈ തന്നെയെന്ന് വീണ്ടും വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും പ്രിയ നഗരമായ ദുബൈ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതായി അമേരിക്കന്‍ ഓണ്‍ലൈന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായ ട്രിപ്പ് അഡൈ്വസറാണ് പ്രഖ്യാപിച്ചത്.

2020 നവംബര്‍ 1 മുതല്‍ 2021 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും അവലോകനങ്ങളും വച്ചാണ് ഇതെന്ന് ട്രിപ്പ് അഡൈ്വസര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയ നഗരങ്ങളില്‍ പ്രമുഖ യൂറോപ്യന്‍ വിനോദസഞ്ചാര നഗരങ്ങളായ ലണ്ടന്‍ രണ്ടാം സ്ഥാനത്താണ്.

ഇറ്റലിയിലെ റോം ആറാം സ്ഥാനത്തും പാരിസ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്. വിനോദസഞ്ചാര നഗരങ്ങളുടെ ഗുണനിലവാരവും മറ്റു അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് നഗരങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്നത്.

അതിസുന്ദര ബീച്ചുകള്‍, ലോകോത്തര റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയാണ് ദുബൈയെ ഏറ്റവും മികച്ച നഗരമാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ പഞ്ച നക്ഷത്ര ഹോട്ടലായി ബുര്‍ജുല്‍ അറബിനെ തിരഞ്ഞെടുത്തിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!