ബുള്ളി ബായ്: ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

0 0
Read Time:1 Minute, 47 Second

ബുള്ളി ബായ്: ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സമൂഹ്യപ്രവർത്തകരായ മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ പ്രചരിപ്പിച്ചുകൊണ്ട് ലൈംഗിക, വംശീയ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാർത്ഥികളായ ലദീദ ഫർസാന, നിദ പർവീൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളിൽ യഥാർഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നും കേസ് നടപടികളിൽ ആവശ്യമായ സമ്മർദം നൽകാൻ ഇടപെടണമെന്നും വിദ്യാർഥികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ വിഷയത്തിലെ പരാതി നേരിൽ ബോധിപ്പിച്ചു കൊണ്ട് സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും വിദ്യാർഥികൾ പരാതി സമർപ്പിച്ചിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!