വിമാനത്താവളങ്ങളിൽ തിരക്കേറുന്നു;ദുബായ് എയർപോർട്ട് ടെർമിനലിൽ കടുത്ത നിയന്ത്രണം വരുന്നു
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബൈ . പുതിയ നിയന്ത്രണങ്ങളെ തുടർന്ന് യാത്രാ ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമേ ടെർമിനലിലേക്ക് പ്രവേശനാനുമതി നൽകുകയുള്ളൂ . പുതുവർഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവിൽ വിമാനത്താവളങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് . ഡിസംബർ 29 നുംജനുവരി എട്ടിനും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ദുബായ് എമിറേറ്റ്സിന്റെയും ദുബൈ ഇന്റർനാഷണലിന്റെയും ആരോഗ്യ മുൻകരുതലുകൾക്ക് അനുസൃതമായും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് . യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടായിരത്തിന് മുകളിലാണ് . വ്യാഴാഴ്ച 2366 പേർക്ക് രോഗം റിപ്പോട്ട് ചെയ്തപ്പോൾ 840 പേർക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു .
വിമാനത്താവളങ്ങളിൽ തിരക്കേറുന്നു;ദുബായ് എയർപോർട്ട് ടെർമിനലിൽ കടുത്ത നിയന്ത്രണം വരുന്നു
Read Time:1 Minute, 44 Second