കുമ്പളയിലെ സാമൂഹ്യ പ്രവർത്തകൻ പി.എം സിദ്ധീഖ് പേരാലിന്റെ അനുസ്മരണം ദുബായിൽ സംഘടിപ്പിച്ചു
ദുബായ്: യൂത്ത്ലീഗ് നേതാവും സാമുഹ്യ- സാംസ്കാരിക ജീവകാരുണ്യ രംഗത്ത് യുവത്വത്തിൻ്റെ പ്രതീകമായി സജീവ സാന്നിധ്യമായി നാട്ടിലെങ്ങും നിറഞ്ഞു നിൽക്കവെ അകാലത്തിൽ വിടപറഞ്ഞു പോയ പി എം സിദീഖ് പേരാലിനെ ദുബായിൽ സഹീർദയ കൂട്ടായ്മ അനുസ്മരിച്ചു. സയ്യദ് ഹദ്രോസി തങ്ങൾ കൂട്ടായി പ്രാർത്ഥന നടത്തി.പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖലീൽ, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി എം ഷുഹൈബ്, ഇൻക്വാസ് ദുബായ് കമ്മിറ്റി സെക്രട്ടറി നൗഷാദ് കന്യയപ്പാടി,കെ എം സി സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുനീർ ബെരിക്കെ,വ്യവസായി സമീർ ബെസ്റ്റ് ഗോൾഡ്, നാസർ മുട്ടം, ടി എം നവാസ്,ഹനീഫ് മൊഗ്രാൽ, ആദിൽ,ഹഫ്‌നാസ് സംസാരിച്ചു സയ്യദ് ഷാഹുൽ ഹമീദ് തങ്ങൾ സ്വാഗതം പറഞ്ഞു.