ദുബായ്-മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രവർത്തനം ശ്ലാഘനീയം: എ.കെ.എം അഷ്‌റഫ് എം എൽ എ
ദുബായ്: ജീവകാരുണ്യ രംഗത്തും സാമൂഹിക വിദ്യാഭ്യാസ കായിക മേഖലകളിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെക്കുന്ന ദുബായ് കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് എ കെ എം അഷ്‌റഫ് എം എൽ എ പ്രസ്താവിച്ചു. ദുബായ് ബിസിനസ് ബേയിൽ നാട്ടിൽ നിന്നെത്തിയ നേതാക്കൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്‌ഘാടനം ചെയ്തു. ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷനായിരുന്നു. റസാഖ് ബന്തിയോട് സ്വാഗതവും മുഹമ്മദ് കളായി നന്ദിയും പറഞ്ഞു. എം. അബ്ബാസ്, എം ബി യൂസുഫ്, അഷ്‌റഫ് കർള, അബ്ദുള്ള മഥേരി, എം പി ഖാലിദ്, ഡോ. ഇസ്മായിൽ മൊഗ്രാൽ, റഷീദ് റെഡ്ക്ലബ്, ശരീഫ് പഞ്ചാര, ഇബ്രാഹിം ബേരികെ, സുബൈർ കുബണൂർ, മുനീർ ബേരിക, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, മഹ്മൂദ് അട്ക്ക, ഹനീഫ് മാസ്റ്റർ സോങ്കാൽ, സിദ്ദിഖ് ബപ്പായിത്തൊട്ടി, ഇദ്രിസ് അയ്യൂർ, റഹീം ഉപ്പള, ഷൗക്കത് അലി, അക്ബർ പെരിങ്കടി, അഷ്‌റഫ് കെദക്കാർ, അഷ്‌റഫ് മൂസ, അമ്മി നാട്ടക്കൽ, സത്താർ ബെങ്കര, ഷാഫി പഞ്ചം, അബ്ദുല്ല കൈസർ, സജ്ജാദ് ഉപ്പള, ഖാലിദ് മണ്ണംകുഴി, അബ്ദുല്ല പച്ചമ്പള, അബ്ദുള്ള ഡ്രൈവ് സെവൻ ,സൈഫ് ഉപ്പള തുടങ്ങിയവർ സംബന്ധിച്ചു.
ദുബായ്-മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രവർത്തനം ശ്ലാഘനീയം: എ.കെ.എം അഷ്‌റഫ് എം എൽ എ
Read Time:2 Minute, 8 Second