മഞ്ചേശ്വർ ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പ്രീമിയർ ലീഗ്; സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി
ഉപ്പള: മഞ്ചേശ്വരം ഓവർ ആം ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കഴിഞ്ഞ ദിവസങ്ങളിലായി ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മണ്ണംകുഴി സ്റ്റേഡിയത്തിൽ നടന്ന ഓവർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ
എം.സി.സി ഉപ്പളയെയാണ് സ്പോർടിംഗ് ഉദ്യാവർ പരാജയപ്പെടുത്തിയത് .
ഓവർ ആം ക്രിക്കറ്റിന് ഉണർവ്വും പ്രചാരവും നൽകാൻ വേണ്ടി രൂപീകരിച്ച സംഘടനയായ MOCA (manjeshwar over arm cricket association ). 19 ഓളം വരുന്ന ക്ലബുകൾക്ക് ഈ സംഘടനയിൽ അംഗത്വമുണ്ട്. ഈ ക്ലബ്ബുകളെ ഉൾപ്പെടുത്തിയാണ് മണ്ണംകുഴി ഹാജി ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചത്.
വളരെ ആവേഷകരമായ മത്സരം കാണാൻ കാണികളുടെ വൻ തിരക്കായിരുന്നു മണ്ണംകുഴിയിൽ.
ചാമ്പ്യൻസിൻമാർക്കുള്ള ബിഗ് ട്രോഫിയും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ വിതരണം ചെയ്തു .
സമാപന ചടങ്ങിൽ MOCA യുടെ പ്രസിഡണ്ട് മഹ്മൂദ് ബന്തിയോട് അദ്ധ്യക്ഷത വഹിച്ചു.ജ.സെക്രട്ടറി സാദിഖ് സിറ്റിസൺ സ്വാഗതം പറഞ്ഞു.ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി മുഹമ്മദ് ഹനീഫ്, ടി.എ ഷരീഫ്, ബിജു റായ്,ഇർഷാദ് മള്ളങ്കൈ,ഹനീഫ സിറ്റിസൺ,അശ്രഫ് സിറ്റിസൺ,സമീർ കാക്ക,ഗഫൂർ തങ്ങൾ,ഉബൈദ് കുക്കാര്‍,ഖലീൽ യു.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
MOCA ട്രഷറർ സിദ്ദീഖ് പത്വാടി നന്ദി പറഞ്ഞു.
മഞ്ചേശ്വർ ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പ്രീമിയർ ലീഗ്; സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി
Read Time:2 Minute, 13 Second