വഖഫ് സംരക്ഷണ റാലി; 10000പേർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരില്‍ പൊലീസ് കെസെടുത്തു.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്.
പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തതയും പരാതി ഉയര്‍ന്നിരുന്നു. വെള്ളയില്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ പൊലീസിന്‍റെ അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചത് എന്നും ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
വഖഫ് സംരക്ഷണ റാലി; 10000പേർക്കെതിരെ കേസെടുത്ത് പോലീസ്
Read Time:1 Minute, 49 Second