ഫുട്ബോളിന്റെ കാവല്‍ഭടന്‍ ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയുടെശനാടായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കുത്തിരിപ്പ് മുഹമ്മദ്

0 0
Read Time:2 Minute, 45 Second

ഫുട്ബോളിന്റെ കാവല്‍ഭടന്‍ ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയുടെശനാടായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കുത്തിരിപ്പ് മുഹമ്മദ്

മൊഗ്രാൽ: ഫുട്ബോളിന്റെ കാവല്‍ഭടന്‍ ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയിലെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് കുത്തിരിപ്പ് മുഹമ്മദ്.
എന്നും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആവേശമായിരുന്നു കുത്തിരിപ്പ് മുഹമ്മദ്. 1952 മുതൽ മുഹമ്മദ് കളിക്കളത്തില്‍ ഉണ്ടായിരുന്നു.
ജില്ലയിൽ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കുത്തിരിപ്പ് മുഹമ്മദ് വഹിച്ച പങ്ക് വളരെ വലുതാണ്.
ഫുട്ബോൾ മത്സരത്തിൽ റഫറിയായും കോച്ചായും മൊഗ്രാൽ ടീം മാനേജറായും ഇക്കാലമത്രയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ദേശീയ-സംസ്ഥാന താരങ്ങള്‍ക്കൊപ്പം കുത്തിരിപ്പ് മുഹമ്മദ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
ബീഡിതെറുപ്പ്കാരനായ മുഹമ്മദ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. 1959ല്‍ കുമ്പളയില്‍ ബീഡി കമ്പനിക്കെതിരെ നടന്ന കുത്തിയിരുപ്പ് സമരത്തില്‍ പങ്കെടുത്തതിന് എ.കെ.ജിയാണ് കുത്തിരിപ്പ് മുഹമ്മദ് എന്ന പേര് നല്‍കിയത്. ഒരുതവണ കുമ്പള പഞ്ചായത്തിലേക്ക് മൊഗ്രാലില്‍ നിന്ന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ലത്തീഫ് , ആസിഫ് ഇക്ബാല്‍, സുഹ്‌റ. മരുമകള്‍: സിദ്ദീഖ് ടി.എം മൊഗ്രാല്‍, ഫസീന, ആയിഷ .
സഹോദരങ്ങള്‍. അബ്ദുല്‍ ഖാദര്‍, ആയിഷ , പരേതരായ അന്തുഞ്ഞി, മറിയമ്മ.

കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തില്‍ ദുഃഖ സൂചകമായി ഇന്ന് ഉച്ചവരെ മൊഗ്രാലില്‍ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു. വൈകുന്നേരം മൊഗ്രാലില്‍ അനുശോചന യോഗം ചേരും. നിര്യാണത്തില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ് അനുശോചിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!