ജനസാഗരമായി മാറി കടപ്പുറം:മുസ്‌ലിം ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല;പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: മുസ്‌ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ‘വഖഫ് നിയമനം; ഇടത് ഗൂഢാലോചനയ്ക്കെതിരെ’ മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
‘വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞപ്പോൾ പലരും അതിൽ ഊന്നി വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അത് ഒഴിവാക്കി, വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.