11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
പുതിയ റെയില്‍വേ പദ്ധതി ആരംഭിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ഡിസംബര്‍ 2 ന് രാജ്യം അതിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചതിന് ശേഷം യുഎഇയുടെ അടുത്ത 50 വര്‍ഷങ്ങളിലെ ആദ്യ പദ്ധതിയാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ട്വീറ്റ് ചെയ്തു. പദ്ധതിയില്‍ യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുകയും പ്രതിവര്‍ഷം 36.5 ദശലക്ഷത്തിലധികം യാത്രക്കാരെ സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.”ഈ പദ്ധതി പ്രകാരം ഞങ്ങളുടെ ദേശീയ മുന്‍ഗണന സമ്പദ്വ്യവസ്ഥയും വികസനവുമാണ് എന്ന് ഞങ്ങള്‍ ഊന്നിപ്പറയുകയും യുഎഇയെ ഒരു സാമ്പത്തിക ലക്ഷ്യസ്ഥാനമായി മാറ്റുകയും ചെയ്യും. ഈ പദ്ധതിയിലൂടെ യുഎഇയുടെ പുതിയ 50 വര്‍ഷം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
Read Time:1 Minute, 33 Second