ട്രാന്‍സ് ലോക സുന്ദരിപ്പട്ടം ശ്രുതി സിത്താരയ്ക്ക്; “എന്‍റെ വിജയം അനന്യ ചേച്ചിയുടെ സ്വപ്നം”; സിത്താര
ട്രാന്‍സ് ലോക സുന്ദരിപ്പട്ടം ശ്രുതി സിത്താരയ്ക്ക്.
പ്രവീണില്‍ നിന്നും ശ്രുതി സിത്താരയിലേക്ക് മാത്രമല്ല, ഇന്ന് ശ്രുതി എത്തിനില്‍ക്കുന്നത് മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിജയിച്ച് ഇപ്പോള്‍ ലോക സുന്ദരീ പട്ടമണിഞ്ഞാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി നടത്തുന്ന മത്സരത്തില്‍ കിരീടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരി കൂടിയാണ് ശ്രുതി. ആദ്യ മലയാളിയും. ലണ്ടന്‍ കേന്ദ്രീകരിച്ച് വിര്‍ച്വലായി എട്ട് മാസത്തോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ശ്രുതി കിരീടമണിഞ്ഞത്. രണ്ടും മൂന്നും സ്ഥാനം ലഭിച്ചത് ഫിലിപ്പീന്‍സ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കാണ്. അഭിനയ മോഹവുമായി മോഡലിംഗിലേക്കെത്തി ഒടുവില്‍ സൗന്ദര്യ മത്സരവേദിയില്‍ ട്രാന്‍സ് ലോക സുന്ദരീ കിരീടം ചൂടിയിരിക്കുകയാണ് ശ്രുതി സിത്താര.