“നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല,ബാങ്കുവിളിയും കേള്‍ക്കില്ല” മതസ്പർദ്ധയുളവാക്കുന്ന മുദ്രാവാക്യം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

0 0
Read Time:2 Minute, 59 Second

“നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല,ബാങ്കുവിളിയും കേള്‍ക്കില്ല” മതസ്പർദ്ധയുളവാക്കുന്ന മുദ്രാവാക്യം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ: പ്രകോപനപരമായ  മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് (RSS) പ്രവർത്തകർക്കെതിരെ കേസ് (Case) കെ ടി ജയകൃഷണൻ ബലിദാന ദിനാചരണത്തിൽ  പ്രകോപനപരമായ  മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് പൊലീസ് (Police) നടപടി. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ തലശേരിയിൽ നടന്ന പ്രകടനത്തിലായിരുന്നു പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയത്.

നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സംഭവം  ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാത്ത പൊലീസിനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

അതേസമയം, സംഭവത്തിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തലശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു. നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിൻ്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിൻ്റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!