കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു
കുമ്പള :കാറപടകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്തിയോട് അടുക്ക ബൈദലയിലെ ആയിശ(60) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.ഒരാഴ്ച മുമ്പ് കുമ്പള പാലത്തിനടുത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആയിശ ഉൾപ്പെടെ യാത്രക്കാരായ കുടുംബത്തിലെ ആറു പേർക്ക് പരിക്കേറ്റിരുന്നു. ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ(55), ഇസാൻ(നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റിരുന്നത്.
ബലേനോ കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഇവരെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് സാരുള്ളതിനാൽ ആയിശയെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൂഴിയുമായി വന്ന ടിപ്പർ ഇടിച്ചായിരുന്നു അപകടം.
ഭർത്താവ് യൂസുഫ് ഹാജി,മക്കൾ സലീം,ഷരീഫ്,താഹിറ,നൂർജഹാൻ,മിസ്രിയ.