രക്തം നൽകൂ…. പുഞ്ചിരി സമ്മാനിക്കൂ…
യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച്
രക്തദാന ക്യാമ്പ് ഡിസംബർ രണ്ടിന്
ദുബൈ: “രക്തം നൽകൂ.. പുഞ്ചിരി സമ്മാനിക്കൂ.. എന്ന മഹിത സന്ദേശവുമായി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ കൈൻഡ്നസ്സ് ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് യു.എ.ഇയുടെ അൻപതാം ദേശീയ ദിനമായ ഡിസംബർ 2നു രാവിലെ 10മണി മുതൽവൈകുന്നേരം 2 മണിവരെ ലത്തീഫാ ഹോസ്പിറ്റൽ അങ്കണത്തിൽ വെച്ച് ദുബൈ ഹെൽത്ത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെന്റിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ഇതിനു മുമ്പും രണ്ടായിരത്തിലധികം യൂനിറ്റ് രക്തം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ക്യാമ്പിലൂടെ ദുബൈ ബ്ലഡ് ബാങ്കിനു നൽകിയിരുന്നത് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ പ്രശംസക്ക് പാത്രമായിരുന്നു. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമ്മിറ്റികളുടെയും ആത്മാർത്ഥമായ സഹകരണത്തിലൂടെയും പ്രവർത്തനത്തിലൂടെയുമായിരിന്നു ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം ജില്ലാ കെ.എം.സി.സിയെ തേടിയെത്തിയത്.
രക്തദാനത്തിലൂടെ ഓരോ ജീവനുകൾ രക്ഷിക്കുന്നതോടൊപ്പം തന്നെ ആ കുടുംബത്തിനു പുഞ്ചിരിയാണു നാം സമ്മാനിക്കുന്നത്. യു.എ.ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാമ്പിലൂടെ നമ്മുടെ പോറ്റമ്മയായ യു.എ.ഇക്കു രാഷ്ട്രസേവനമാണു നാം ചെയ്യുന്നത്. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവ് രാജ്യത്തിനു പുഞ്ചിരി നൽകുന്നു എന്ന മഹത്തായ സന്ദേശമാണു ഈ ഒരു മെഗാ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിനു നൽകുന്നതെന്ന് ദുബായ് കെ എം സി സി കാസറഗോഡ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ഓർഗയിംസിങ് സെക്ടറ്ററി അഫ്സൽ മെട്ടമ്മൽ ,കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീം ഭാരവാഹികളായ അന്വര് വയനാട് സിയാബ് തെരുവത് എന്നിവർ പറഞ്ഞു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഭാരവാഹികളായ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ , റഷീദ് ഹാജി കല്ലിങ്ങൽ , സി എച്. നൂറുദ്ദിൻ കാഞ്ഞങ്ങാട് , , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , കെ പി അബ്ബാസ് കളനാട് , സലാം തട്ടാനാച്ചേരി ,ഫൈസൽ മൊഹ്സിന് തളങ്കര .അഷ്‌റഫ് പാവൂർ തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു