ആശ്വാസവാർത്ത; ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകി സൗദി ആഭ്യന്തര മന്ത്രാലയം
ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാംഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്.ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്.മാത്രമല്ല ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാൽ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.
ആശ്വാസവാർത്ത; ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകി സൗദി ആഭ്യന്തര മന്ത്രാലയം
Read Time:1 Minute, 35 Second