0
0
Read Time:1 Minute, 3 Second
www.haqnews.in
യു.എ.ഇയിൽ ഇന്ന് വൈകുന്നേരം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
ദുബൈ: യു.എ.ഇയിൽ ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ശേഷം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനമാണ് യു.എ.ഇയിൽ അനുഭവപ്പെട്ടതെന്നാണ് കരുതുന്നത്. ദുബൈയിലടക്കം വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതോടെ വലിയ കെട്ടിടങ്ങളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തിറങ്ങി.